എന്തൊകൊണ്ട് മുഴുകൽ സ്നാനം?

സജി തണ്ണിക്കോട്ടിൽ

സ്നാനം പൊതുവിൽ മൂന്ന് തരത്തിലാണല്ലോ നടക്കുന്നത്. തളിക്കുന്നവരുണ്ട് (rantizo; r`antizw), ഒഴിക്കുന്നവരുണ്ട് (epicheo; e`picew), മുക്കുന്നവരുമുണ്ട് (Baptizo bapti,zw). ബാപ്റ്റിസ്റ്റുകാർ എല്ലാവരും മുക്കി സ്നാനപ്പെടുത്തുന്നവരാണ്. എന്തുകൊണ്ടാണ് മുഴുകൽ സ്നാനം നൽകുന്നത്? മുഴുകൽ സ്നാനം നൽകാൻ ബാപ്റ്റിസ്റ്റ്കാർക്ക് രണ്ട് കാരണങ്ങളാണുള്ളത്.  വേദപുസ്തക മാതൃകയും ദൈവ ശാസ്ത്രപരമായ പ്രതീകവും ആണ് അത്. ആദ്യ നൂറ്റാണ്ടുകളിലെ സഭാ ചരിത്രത്തിലെ ശീലങ്ങളൊക്കെ പരാമർശിക്കപ്പെടാറുണ്ടെങ്കിലും അതൊന്നും പൊതുവിൽ വിശ്വാസത്തിന് ആധാരമാകാറില്ലല്ലോ.

വേദപുസ്തക മാതൃക എന്ന വാദത്തെ പരിഗണിക്കുമ്പോൾ, (1) ബാപ്റ്റിസോ എന്ന ഗ്രീക്ക് ക്രിയാ പദത്തിന്റെ അർത്ഥം വിശദീകരിക്കാറുണ്ട്. (2) എയ്സ്- [eivj] — into (മർക്കോസ് 1:9), ഏൻ [evn] — in  (മത്തായി 3:11; യോഹന്നാൻ 1:26, 31, 33) എന്നീ വിഭക്തികളുടെ പ്രയോഗങ്ങളെ വിശദീകരിക്കാറുണ്ട്. (3) സ്നാനം നടക്കുന്ന സമയത്തെ സാഹചര്യങ്ങളും തെളിവായി കൊണ്ടുവരാറുണ്ട്.

ബാപ്റ്റിസോ (bapti,zw) എന്ന ക്രിയാ പദം മാത്രമല്ല, അതിന്റെ മൂല പദമായിരിക്കുന്ന ബാപ്റ്റിഡ് (bapti,d) എന്ന വാക്കിന്റെ പ്രാഥമിക അർത്ഥവും മുങ്ങലിനോട് ബന്ധപെട്ടാണ് കിടക്കുന്നത്. കഴുകൽ എന്ന അർത്ഥവും ഇതിനുണ്ട് എന്ന് സമ്മതിക്കുന്നു. അത് രണ്ടാമത്തെ അർത്ഥമാണ്. ഉദാഹരണത്തിന്,

മർക്കോസ് 7:3-4 പരീശന്മാരും യെഹൂദന്മാർ ഒക്കെയും പൂർവ്വന്മാരുടെ സമ്പ്രദായം പ്രമാണിച്ചു കൈ നന്നായി കഴുകീട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. ചന്തയിൽ നിന്നു വരുമ്പോഴും കുളിച്ചിട്ടല്ലാതെ ഭക്ഷണം കഴിക്കയില്ല. പാനപാത്രം, ഭരണി, ചെമ്പു എന്നിവ കഴുകുക മുതലായി പലതും പ്രമാണിക്കുന്നതു അവർക്കു ചട്ടമായിരിക്കുന്നു.

NKJ Mark 7:3-4 For the Pharisees and all the Jews do not eat unless they wash their hands in a special way, holding the tradition of the elders. When they come from the marketplace, they do not eat unless they wash. And there are many other things which they have received and hold, like the washing of cups, pitchers, copper vessels, and couches.

Mark 7:3-4  &oi` ga.r Farisai/oi kai. pa,ntej oi` VIoudai/oi eva.n mh. pugmh/| ni,ywntai ta.j cei/raj ouvk evsqi,ousin( kratou/ntej th.n para,dosin tw/n presbute,rwn(  4  kai. avpV avgora/j eva.n mh. bapti,swntai ouvk evsqi,ousin( kai. a;lla polla, evstin a] pare,labon kratei/n( baptismou.j pothri,wn kai. xestw/n kai. calki,wn Îkai. klinw/nÐ&

പാനപാത്രവും, ഭരണിയും, ചെമ്പും കഴുകുക എന്ന പരീശന്മാരുടേയും യെഹൂദന്മാരുടേയും ശീലത്തെക്കുറിച്ച് ഇവിടെ പരാമർശിക്കുന്നു. (ബൈസന്റൈൻ പാരമ്പര്യത്തിന്റെ സ്വാധീനമുള്ളതുകൊണ്ട് TR text ൽ kli,nh  എന്ന പദം ഉപയോഗിച്ചിരിക്കുന്നു. ആഹാരം കഴിക്കുവാൻ വേണ്ടി ഇരിക്കുന്ന സോഫക്കും മേശക്കും ഈ വാക്ക്  ഉപയോഗിക്കാറുണ്ട്. അതുകൊണ്ട്  KJV യിൽ മേശകൾ എന്നും  NKJV സോഫകൾ- couches എന്നും ചേർത്തിട്ടുണ്ട്. മലയാളം ബൈബിളിൽ അത് ഇല്ല. സോഫയേയും സ്നാനപ്പെടുത്തിയോ എന്ന പരാമർശം ഞാൻ കേട്ടിട്ടുണ്ട്). ഇവിടെ കഴുകൽ എന്നതിന് ബാപ്റ്റിസ്മോസ് (baptismo,j) എന്ന പദം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴുകൽ എന്ന അർത്ഥം ഈ വാക്കിന് ഉണ്ടായേക്കാം. ഒരു വാക്കിന് പല അർത്ഥങ്ങളും നിഘണ്ടുവിൽ നൽകാറുണ്ടല്ലോ. പക്ഷെ വ്യാഖ്യാന ശാസ്ത്രത്തിൽ തമസ്ക്കരിക്കുവാൻ പറ്റാത്ത ഒരു സത്യം ഉണ്ട്. അത് ഇതാണ്. ഒരു വാക്കിന്റെ അർത്ഥം ആത്യന്തികമായി നിർണ്ണയിക്കുമ്പോൾ അതിന്റെ പശ്ചാത്തലവും കൂടെ പരിഗണക്കണം. പശ്ചാത്തലവും കൂടെ പരിഗണിക്കുമ്പോൾ പുതിയ നിയമത്തിൽ ഒരു വ്യക്തിയുടെ മാൻസാന്തരത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമായ സ്നാനം ആര് നൽകുമ്പോഴും, അത് സ്നാപക യോഹന്നാനായിക്കോട്ടെ, ക്രിസ്തുവിന്റെ ശിഷ്യന്മാർ ആയിക്കോട്ടെ, അപ്പോസ്തല പ്രവർത്തികളിൽ കാണുന്ന സ്നാനമായിക്കോട്ടെ, എല്ലാം മുഴുകൽ സ്നാനമാണ്. പശ്ചാത്തലം ശ്രദ്ധിക്കുക. ഉദാഹരണത്തിന്:

മർക്കോസ് 1:10 വെള്ളത്തിൽ നിന്നു കയറിയ ഉടനെ

യോഹന്നാൻ 3:23 യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.

അ. പ്ര 8:38-39 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു; ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു;  അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.

ബാപ്റ്റിസോ എന്ന വാക്ക് പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വ്യാഖ്യാനിക്കുമ്പോൾ, ഒഴിക്കലിനെയോ തളിക്കലിനെയോ അല്ല ചൂണ്ടിക്കാണിക്കുന്നത്, മറിച്ച് അത് മുഴുകൽ സ്നാനത്തെയാണെന്ന് യുക്തമായി ഉപസംഹരിക്കുവാൻ സാധിക്കും.

രണ്ടാമതായി, ഒരു ദൈവശാസ്ത്രപരമായ പ്രതീകം എന്ന നിലയിൽ സ്നാനത്തെക്കുറിച്ച് വിശദീകരിക്കാറുണ്ട്. സഭക്ക് രണ്ട് അനുഷ്ഠാനങ്ങളാണ് ഉള്ളത്: സ്നാനവും കർതൃമേശയും. ഇത് രണ്ടും രക്ഷക്ക് ആവശ്യമായിരിക്കുന്ന സുവിശേഷ സത്യങ്ങളുടെ പ്രതീകങ്ങളായതുകൊണ്ടാണ് സഭയുടെ അനുഷ്ഠാനങ്ങളായി തീർന്നത്. കർതൃമേശയിലെ അപ്പവും വീഞ്ഞും ക്രിസ്തുവിന്റെ ക്രൂശുമരണത്തിന്റെ പ്രതീകമാണ്. സ്നാനം ക്രിസ്തുവിന്റെ മരണത്തിന്റേയും അടക്കത്തിന്റേയും ഉയിർത്തെഴുന്നേൽപ്പിന്റേയും പ്രതീകമാണ്. ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും സുവിശേഷത്തിന്റെ കേന്ദ്രീകൃത വിഷയങ്ങളാണ്. അതുകൊണ്ടാണ് ഈ രണ്ട് ശുശ്രൂഷകൾക്കും ബാപ്റ്റിസ്റ്റ് സഭകൾ വളരെയധികം പ്രാധാന്യം നൽകുന്നത്.

എന്തുകൊണ്ട് മുഴുകൽ സ്നാനം? ഒന്നാമതായി  നാം മനസ്സിലാക്കേണ്ടത്, സുവിശേഷ സന്ദേശത്തിലെ ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും  നേരായ രീതിയിൽ പ്രതിഫലിപ്പിക്കുവാൻ/ പ്രതിബിംബിക്കുവാൻ മുഴുകൽ സ്നാനത്തിനുമാത്രമേ സാധിക്കുകയുള്ളൂ എന്ന വസ്തുതയാണ്. അത് എന്തുകൊണ്ടാണെന്നും നാം പരിശോധിക്കേണ്ടതായിട്ടുണ്ട്. എന്താണ് സ്നാനം? ക്രിസ്തുവുമായിട്ടുള്ള ഒരു വിശ്വാസിയുടെ ഏകീകരണത്തിന്റെ പ്രതീകവും പരസ്യമായ വിളംബരവുമാണ് സ്നാനം. ഏതെല്ലാം രീതിയിലാണ് ഒരു വിശ്വാസി ക്രിസ്തുവുമായി ഏകീകരിക്കുന്നത്? സുവിശേഷ സന്ദേശം സ്വീകരിക്കുകയും അതിന്റെ അടയാളമായി ഒരു വ്യക്തി സ്നാനം ഏൽക്കുകയും ചെയ്യുമ്പോൾ അവൻ ക്രിസ്തുവിന്റെ മരണത്തിലും അടക്കത്തിലും (പാപത്തോടുള്ള ഒരു വിശ്വാസിയുടെ മരണത്തെ കുറിക്കുന്നു) ഉയിർത്തെഴുന്നേൽപ്പിലും (വീണ്ടും ജനനം മൂലം ലഭിച്ച പുതു ജീവിതത്തിന്റെ ആരംഭത്തെ കുറിക്കുന്നു) പങ്കാളി ആയിത്തീർന്ന് ക്രിസ്തുവിനോട് ഏകീഭവിക്കുന്നു അല്ലെങ്കിൽ ഒന്നായിതീരുന്നു. ചില വേദഭാഗങ്ങൾ ശ്രദ്ധിക്കുക

റോമർ 6:4-5 അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിന്നു തന്നേ. അവന്റെ മരണത്തിന്റെ സാദൃശ്യത്തോടു നാം ഏകീഭവിച്ചവരായെങ്കിൽ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തോടും ഏകീഭവിക്കും.

ഗലാത്യർ 3:26-27  ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.

കൊലോസ്യർ 2: 12-13 സ്നാനത്തിൽ നിങ്ങൾ അവനോടുകൂടെ അടക്കപ്പെടുകയും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തെഴുന്നേല്പിച്ച ദൈവത്തിന്റെ വ്യാപാരശക്തിയിലുള്ള വിശ്വാസത്താൽ അവനോടുകൂടെ നിങ്ങളും ഉയിർത്തെഴുന്നേൽക്കയും ചെയ്തു. അതിക്രമങ്ങളിലും നിങ്ങളുടെ ജഡത്തിന്റെ അഗ്രചർമ്മത്തിലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ, അവനോടുകൂടെ ജീവിപ്പിച്ചു;

രണ്ടാമതായി, ജലസ്നാനത്തിന്റെ ആത്മീക പ്രതിരൂപമായ ആത്മസ്നാനവും മുങ്ങിയുള്ള ജല സ്നാനത്തെ അനിവാര്യമാക്കിതീർക്കുന്നു.

സ്നാനം ക്രിസ്തുവിനോട് ചേരുന്നതിന്റെ പ്രതീകം മാത്രമല്ല, സ്നാനം സഭയോട് ചേരുന്നതിന്റെ പ്രതീകം കൂടിയാണ്. ഈ കാലങ്ങളിൽ വളരെയധികം തമസ്കരിക്കപ്പെടാറുള്ള ഒരു വസ്തുതയാണ് ഇത്. അതുകൊണ്ട് പലരും ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, “സ്നാനം സഭയോട് ചേരുവാനുള്ളതല്ല, ക്രിസ്തുവിനോട് ചേരുവാനുള്ളതാണ്.” ക്രിസ്തുവിനോട് ചേരുവാൻ മാത്രമുള്ളതായിട്ടുള്ള ഒരു അനുഷ്ഠാനമായിട്ട് മാത്രമല്ല സ്നാനത്തെ പുതിയ നിയമം വിശദീകരിക്കുന്നത്. സ്നാനം സഭയോടും കൂടെ ചേരുവാനുള്ള ഒരു അനുഷ്ഠാനമാണ്. സ്നാനം കേവലം ഒരു അനുഷ്ഠാനമല്ല, ഇത് സഭയുടെ ഒരു അനുഷ്ഠാനമാണ് (Water Baptism is a church ordinance). അതുകൊണ്ടാണ് സഭ നടത്താത്ത സ്നാനമൊന്നും പൊതുവിൽ ബാപ്റ്റിസ്റ്റുകാർ അംഗീകരിക്കാത്തത്.  മുങ്ങിയുള്ള ജല സ്നാനത്തിന് ഒരു ആത്മീയ പ്രതിരൂപം ഉണ്ട്. അത് ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്കുള്ള (Universal Church) ആത്മ സ്നാനമാണ്.

1 കൊരി. 12:12-13 ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും. യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവിൽ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.

പ്രാദേശിക സഭയിൽ നടത്തുന്ന ജലസ്നാനത്തെക്കുറിച്ച് അല്ല ഈ വേദഭാഗം പാരമർശിക്കുന്നത്. ഏല്ലാ പുതിയ നിയമ വിശ്വാസികളും ഭാഗമായിരിക്കുന്ന ഏക ശരീരമായിരിക്കുന്ന ക്രിസ്തുവിന്റെ ശരീരത്തോട് (Universal Church) ചേരുവാനായിട്ട് അല്ലെങ്കിൽ പൂർണ്ണമായി ഏകീഭവിക്കുവാനയിട്ടാണ് ആത്മ സ്നാനം പ്രാപിച്ചിരിക്കുന്നത്.  എന്നിരുന്നാലും, സാർവത്രിക സഭയോടുള്ള ഏകീകരണം അദൃശ്യമായിരിക്കുമ്പോൾ തന്നെ അത് ദൃശ്യമാകുന്നത് പ്രാദേശിക സഭയിൽ തന്നെയാണെന്ന് ഈ വേദഭാഗത്തിന്റെ പശ്ചാത്തലത്തിൽ നമുക്ക് കാണുവാൻ സാധിക്കും (പ്രാദേശിക സഭാ ജീവിതത്തിൽ വരങ്ങളുടെ വിതരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുക). ഈ പ്രതിരൂപത്തിൽ നിന്നുകൂടെയാണ് ക്രിസ്തീയ സഭ ജല സ്നാനത്തിനുള്ള മാതൃക സ്വീകരിച്ചിരിക്കുന്നത്. സാർവത്രികവും അദൃശ്യവുമായ നിലയിൽ ആത്മസ്നാനം നിറവേറ്റിയത് പ്രാദേശികമായ നിലയിൽ ജലസ്നാനം പ്രതിബിംബിക്കുന്നു. ക്രിസ്തുവിന്റെ ശരീരമായ സാർവ്വത്രിക സഭയോട് പൂർണ്ണമായി ഏകീഭവിക്കുന്നത് ആത്മസ്നാനത്തിൽക്കൂടെ ആയിരിക്കുമ്പോൾ ആ പൂർണ്ണമായ ഏകീകരണം പ്രതിബിംബിക്കാൻ തളിക്കലോ ഒഴിക്കലോ മതിയാകുകയില്ല, മുഴുകൽ സ്നാനം തന്നെ ആവശ്യമാണ്.

ഗലാത്യർ 3:26-28 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു. അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.

ഈ വേദഭാഗത്തിൽ സ്നാനത്തിന്റെ രണ്ട് കർമ്മങ്ങളെക്കുറിച്ചും ചേർത്ത് പ്രതിപാദിക്കുന്നുണ്ട്. ജലസ്നാനം (1) ക്രിസ്തുവുമായിട്ടുള്ള വ്യക്തിപരമായ ഐക്യതയുടേയും വിശ്വാസത്തിന്റേയും വിളംബരമാണ് {വാ. 26-27}; (2) മുകളിൽ പറഞ്ഞതുപോലെ ജാതി വംശ ഭേതമന്യേ ക്രിസ്തുവിന്റെ ശരീരമായിരിക്കുന്ന സഭയോട് ചേരുന്നതിന്റെ വിളംബരവുമാണ്.

അ. പ്ര. 2:40-41 മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു. അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേർന്നു.

പത്രൊസിന്റെ പ്രസംഗം കേട്ടവർ സ്നാനപ്പെട്ട് ആദ്യ സഭയായ യെരുശലേം സഭയോട് ചേർന്നു എന്നാണ് ഇവിടെ നിന്നും നാം മനസ്സിലാക്കേണ്ടത്. ആത്മസ്നാനം ക്രിസ്തുവിന്റെ ശരീരമാകുന്ന സാർവത്രിക സഭയോട് ചേർക്കുമ്പോൾ (judicial) ജലസ്നാനം സാർവത്രിക സഭയുടെ ദൃശ്യരൂപമായ പ്രാദേശിക സഭയോട് ചേർക്കുന്നു (experiential). ആത്മ സ്നാനം മൂലം ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരമാകുന്ന സാർവത്രിക സഭയോട് പൂർണ്ണമായി ഏകീഭവിക്കുമ്പോൾ അതിന്റെ പ്രതീകമായ മുങ്ങിയുള്ള ജലസ്നാനത്താൽ ഒരു വിശ്വാസി പ്രാദേശിക സഭയോടും പൂർണ്ണമായും ഏകീഭവിക്കുന്നു അല്ലെങ്കിൽ ഒന്നായിതീരുന്നു.

എന്തുകൊണ്ട് മുഴുകൽ സ്നാനം? സ്നാനത്തോടുള്ള ബന്ധത്തിലുള്ള വേദപുസ്ത മാതൃകകൾ ചൂണ്ടിക്കാണിക്കുന്നത് മുഴുകൽ സ്നാനമാണ്. സുവിശേഷ സന്ദേശത്തിലെ ക്രിസ്തുവിന്റെ മരണവും പുനരുത്ഥാനവും  നേരായ രീതിയിൽ പ്രതിഫലിപ്പിക്കുവാൻ/ പ്രതിബിംബിക്കുവാൻ മുഴുകൽ സ്നാനത്തിനുമാത്രമേ സാധിക്കുകയുള്ളൂ. മാത്രമല്ല, ജലസ്നാനത്തിന്റെ ആത്മീക പ്രതിരൂപമായ ആത്മസ്നാനം മുഖാന്തിരം ഒരു വ്യക്തി ക്രിസ്തുവിന്റെ ശരീരമായ സാർവ്വത്രിക സഭയോട് പൂർണ്ണമായി ഏകീഭവിക്കുമ്പോൾ ആ പൂർണ്ണമായ ഏകീകരണം പ്രതിബിംബിക്കുന്ന ജല സ്നാനം തളിക്കലോ ഒഴിക്കലോ മതിയാകുകയില്ല, മുഴുകൽ സ്നാനം തന്നെ ആവശ്യമാണ്.

വേദപുസ്തകത്തിൽ കാണുന്ന മാതൃക മാത്രമല്ല ജല സ്നാനത്തിന് ആധാരമായിട്ട് നാം കാണേണ്ടത്. ഈ മാതൃകയെ ബലപ്പെടുത്താൻ വേദപുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുള്ള ദൈവശാസ് ത്ര പരമായ കാരണങ്ങളും അതിശ്രേഷ്ടമായ ഈ വിശ്വാസത്തിന് നിദാനമായി തീരേണ്ടതായിട്ടുണ്ട്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: