ചെറു ലേഖനങ്ങൾ

ദൈവത്തെ മഹത്വപ്പെടുത്തുന്നത് എങ്ങനെ? നാല് മാനങ്ങളുടെ വിശദീകരണം.

ദൈവത്തെ മഹത്വപ്പെടുത്തുക എന്നതിൻ്റെ യഥാർത്ഥ അർത്ഥമെന്താണ്? നൂറ്റാണ്ടുകളായി വിശ്വാസികളെ പ്രചോദിപ്പിച്ച ഒരു ചോദ്യമാണിത്. തോമസ് വാട്സൺ എന്ന പാസ്റ്റർ ഇതിന് മനോഹരമായ ഒരു രൂപരേഖ നൽകുന്നു: ദൈവത്തെ മഹത്വപ്പെടുത്തുക എന്നത് നാല് മാനങ്ങളിലൂടെ ജീവിക്കുന്ന ഒരു ജീവിതമാണ്—അതായത്, നന്ദി (Appreciation), ആരാധന (Adoration), സ്നേഹം (Affection), കീഴ്പ്പെടൽ (Subjection).

വിശുദ്ധീകരണവും ആത്മീയ ശിക്ഷണങ്ങളും: അവ തമ്മിലുള്ള ബന്ധം എന്താണ്?

ഒരു വിശ്വാസിയുടെ ജീവിതത്തിൽ വിശുദ്ധീകരണവും ആത്മീയ ശിക്ഷണങ്ങളും തമ്മിലുള്ള ബന്ധം എന്താണ്? വിശുദ്ധീകരണത്തിന്റെ ആരംഭം, പുരോഗതി, പൂർത്തീകരണം എന്നിവയും ആത്മീയ ശീലങ്ങൾ ക്രിസ്തീയ വളർച്ചയിൽ വഹിക്കുന്ന പങ്കും ഈ ലേഖനം വിശദീകരിക്കുന്നു.

തിരുവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ആത്മീയത

യഥാർത്ഥ ആത്മീയത വികാരങ്ങളിലോ അനുഭവങ്ങളിലോ മാത്രം അധിഷ്ഠിതമല്ല. ദൈവകേന്ദ്രമായും സുവിശേഷകേന്ദ്രമായും വചനസമ്പുഷ്ടമായും സഭകേന്ദ്രമായും ജീവിച്ച് ക്രിസ്തുവിന്റെ സ്വരൂപത്തിലേക്ക് വളരുക എന്നതാണ് ബൈബിൾ പഠിപ്പിക്കുന്ന ആത്മീയത.

കഷ്ടതയും വിശുദ്ധിയും

പാപത്തോടുള്ള പോരാട്ടം എപ്പോഴും കഠിനമാണ്. അതിനോട് പോരാടാത്ത ദൈവമക്കൾ ഇല്ല. പാപത്താൽ ശപിക്കപ്പെട്ട ലോകത്ത് പാപത്തിന്റെ സാന്നിദ്ധ്യവും അതിനോടുള്ള പരീക്ഷണവും വളരെ ശരിയാണ്. അതിനെതിരെ പോരാടി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വിജയം നേടുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. പിശാചും ജഡവും ഈ ലോകവും ശത്രുക്കളായി എതിർപക്ഷത്തു നിൽക്കുന്നു. നമ്മുടെ ശക്തികൊണ്ട് അതിനെ പരാജയപ്പെടുത്താൻ നമ്മുക്ക് കഴിയുമോ?

ഭയം എന്ന കെണി.

ദൈന്യം ദിനം അനേക പ്രശ്നങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.  പ്രശ്നങ്ങളുടെ കാരണങ്ങളും വിവിധങ്ങളാണ്.  അതിൽ നാം അധികം ശ്രദ്ധിക്കാത്ത ഒരു കാരണം ഭയം ആണ്.  എല്ലാ ഭയങ്ങളും മോശമല്ല. ചിലഭയങ്ങളെല്ലാം നല്ലതാണ്. തീയെ തൊടാൻ നാം ഭയക്കണം. പാമ്പിനെ നാം ഭയക്കണം. വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ തൊടാൻ നാം ഭയക്കണം. പാപം ചെയ്യാൻ നാം ഭയക്കണം. അങ്ങിനെ അനേക കാര്യങ്ങളെ നാം ഭയക്കേണ്ടതായിട്ടുണ്ട്. ഇതെല്ലാം ശരിയായ ഭയങ്ങളാണ്. എന്നാൽ തെറ്റായ ചില ഭയങ്ങളും ഉണ്ട്.

എന്തൊകൊണ്ട് മുഴുകൽ സ്നാനം?

സ്നാനം പൊതുവിൽ മൂന്ന് തരത്തിലാണല്ലോ നടക്കുന്നത്. തളിക്കുന്നവരുണ്ട് (rantizo), ഒഴിക്കുന്നവരുണ്ട് (epicheo), മുക്കുന്നവരുമുണ്ട് (Baptizo). എന്തുകൊണ്ടാണ് മുഴുകൽ സ്നാനം നൽകുന്നത്?

കാർബൺ-14 കാലഗണനം

കാർബൺ-14 വളരെ പ്രസിദ്ധമായ ഒരു കാലഗണന രീതിയാണ്. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുവാൻ ദശാബ്ദങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രീതിയാണ് ഇത്. റേഡിയോ കാർബൺ എന്നും കാർബൺ-14 നെ പറയാറുണ്ട്.  കാർബണിന്റെ 3 തരത്തിലുള്ള ഐസോടോപ്പുകൾ ആണ് ഉള്ളത്. അതിൽ കാർബൺ-12, കാർബൺ -13 എന്നിവ സുസ്ഥിരമാണ്, ക്ഷയിക്കാറില്ല. എന്നാൽ കാർബൺ-14 അപചയത്തിന് വിധേയമാകുന്നു.

“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും. ക്രിസ്തീയ സഭ (കൾ) ആധുനികയുഗത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി ലോകത്തുള്ള ഒട്ടുമിക്ക ആരാധനാകേന്ദ്രങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജനങ്ങൾ ഒരുമിച്ചു കൂടരുത് എന്നുള്ള കർശനമായ മുന്നറിയിപ്പ് എല്ലാവർക്കും ലഭിച്ചിട്ടുണ്ട്. അങ്ങിനെ ഒരുമിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ പലരും വേറെ വഴികൾ തേടുന്നു. അനേകരും കണ്ടെത്തിയ മാർഗ്ഗം ഓൺലൈൻ ആരാധനയാണ്.

കൊറോണ വൈറസ്സിനോട് എങ്ങിനെ പ്രത്രികരിക്കണം? ആധുനിക യുഗത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാക്കിയിരിക്കുന്ന ക്ലേശങ്ങളിൽക്കൂടി മാനവരാശി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. വിവിധങ്ങളായ രീതിയിലാണ് ജനം ഇതിനെ സമീപിക്കുന്നത്. ദൈവമക്കൾ ഈ മഹാമാരിയെ എങ്ങിനെ കാണണം, എങ്ങിനെ ഇതിനോട് പ്രതികരിക്കണം എന്നുള്ള ചോദ്യങ്ങൾ പലകോണുകളിലും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ചെറിയവിശകലനമാണ് താഴെകൊടുത്തിരിക്കുന്നത്.