ദൈവത്തെ മഹത്വപ്പെടുത്തുന്നത് എങ്ങനെ? നാല് മാനങ്ങളുടെ വിശദീകരണം.

ദൈവത്തെ മഹത്വപ്പെടുത്തുക എന്ന് പറയുമ്പോൾ, നമ്മുടെ ജീവിതത്തിൽ നന്ദി, ആരാധന, സ്നേഹം, കീഴ്പ്പെടൽ എന്നിവയിലൂടെ ദൈവത്തോട് അനുഗ്രഹങ്ങൾ സ്വീകരിക്കാനും അവഹോണം ചെയ്യാനും ഉദ്ദേശിക്കുന്നു. ഈ മൂല്യങ്ങൾതന്നെ വിശ്വാസത്തിന്റെ യഥാർത്ഥ രൂപം; അതിലൂടെ നമ്മൾ ഏകോപിതമായി ദൈവത്തെ മിസുക്കുകയാണ്.

വിശുദ്ധീകരണവും (Sanctification) ആത്മീയ ശിക്ഷണങ്ങളും (Spiritual Disciplines)

വിശുദ്ധീകരണവും (Sanctification) ആത്മീയ ശിക്ഷണങ്ങളും (Spiritual Disciplines) തമ്മിലുള്ള ബന്ധം എന്താണ്? വിശുദ്ധീകരണവും ആത്മീയ ശിക്ഷണങ്ങളും (Spiritual Disciplines) തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു മുമ്പായി, എന്താണ് ആത്മീയ ശിക്ഷണങ്ങൾ എന്നു നാം ചോദിക്കേണ്ടിയിരിക്കുന്നു. പ്രാർത്ഥനയും വചന വായനയുമാണ് ആത്മീയ ശിക്ഷണങ്ങളായി പൊതുവിൽ എല്ലാവരും പറയാറുള്ളത്. എന്നാൽ ഒരു വിശ്വാസിയുടെ ജീവിതത്തിൽ ശീലിക്കേണ്ടതായിട്ടുള്ള ശിക്ഷണങ്ങൾ ഇതു രണ്ടും മാത്രമല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വേദപുസ്തകത്തിൽ വിവിധങ്ങളായ മാർഗ്ഗങ്ങൾ ആത്മീയ പുരോഗതിക്കായി ദൈവമക്കൾ ഉപയോഗിച്ചിട്ടുണ്ട്. ഈ ശിക്ഷണങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.... Continue Reading →

തിരുവചനത്തിന്റെ അടിസ്ഥാനത്തിലുള്ള ആത്മീയത

ക്രിസ്തീയ ജീവിതത്തിൻറെ ലക്ഷ്യം യേശുവിനെപ്പോലെ ആയിത്തീരുക എന്നതാണ്. ദൈവകേന്ദ്രമായ, സുവിശേഷത്തിലൂടെ, വചനത്തിനാൽ, ಹಾಗೂ സഭയിലൂടെ ആത്മീയത വികസിക്കുന്നു. ദൈവത്തെ അറിയുക, തന്റെ പാപങ്ങൾ തിരിച്ചറിഞ്ഞ് യേശുവിൽ വിശ്വസിക്കുക മാത്രമല്ല, വ്യക്തി മാത്രമല്ല, കമ്മ്യൂണിറ്റിയുടെ വളർച്ചയിലും ഈ മതബോധം പ്രകാശിക്കുന്നു.

എന്തൊകൊണ്ട് മുഴുകൽ സ്നാനം?

സജി തണ്ണിക്കോട്ടിൽ സ്നാനം പൊതുവിൽ മൂന്ന് തരത്തിലാണല്ലോ നടക്കുന്നത്. തളിക്കുന്നവരുണ്ട് (rantizo; r`antizw), ഒഴിക്കുന്നവരുണ്ട് (epicheo; e`picew), മുക്കുന്നവരുമുണ്ട് (Baptizo bapti,zw). ബാപ്റ്റിസ്റ്റുകാർ എല്ലാവരും മുക്കി സ്നാനപ്പെടുത്തുന്നവരാണ്. എന്തുകൊണ്ടാണ് മുഴുകൽ സ്നാനം നൽകുന്നത്? മുഴുകൽ സ്നാനം നൽകാൻ ബാപ്റ്റിസ്റ്റ്കാർക്ക് രണ്ട് കാരണങ്ങളാണുള്ളത്.  വേദപുസ്തക മാതൃകയും ദൈവ ശാസ്ത്രപരമായ പ്രതീകവും ആണ് അത്. ആദ്യ നൂറ്റാണ്ടുകളിലെ സഭാ ചരിത്രത്തിലെ ശീലങ്ങളൊക്കെ പരാമർശിക്കപ്പെടാറുണ്ടെങ്കിലും അതൊന്നും പൊതുവിൽ വിശ്വാസത്തിന് ആധാരമാകാറില്ലല്ലോ. വേദപുസ്തക മാതൃക എന്ന വാദത്തെ പരിഗണിക്കുമ്പോൾ, (1) ബാപ്റ്റിസോ എന്ന... Continue Reading →

കാർബൺ-14 കാലഗണനം

കാർബൺ-14 കൊണ്ടുള്ള കാലഗണനത്തിൽ വിശ്വസിക്കണോ? കാർബൺ-14 വളരെ പ്രസിദ്ധമായ ഒരു കാലഗണന രീതിയാണ്. ഫോസിലുകളുടെ കാലപ്പഴക്കം നിർണ്ണയിക്കുവാൻ ദശാബ്ദങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒരു രീതിയാണ് ഇത്. റേഡിയോ കാർബൺ എന്നും കാർബൺ-14 നെ പറയാറുണ്ട്.  കാർബണിന്റെ 3 തരത്തിലുള്ള ഐസോടോപ്പുകൾ ആണ് ഉള്ളത്. അതിൽ കാർബൺ-12, കാർബൺ -13 എന്നിവ സുസ്ഥിരമാണ്, ക്ഷയിക്കാറില്ല. എന്നാൽ കാർബൺ-14 അപചയത്തിന് വിധേയമാകുന്നു. ആകെയുള്ള കാർബണിൽ, കാർബൺ-12,  98.89 ശതമാനവും കാർബൺ-13  1.11ശതമാനവും,  കാർബൺ-14, 0.00000000010 ശതമാനവും ആണ് ജൈവമണ്ഡലത്തിൽ ഉള്ളത്. അതിന്റെ... Continue Reading →

ഭയം എന്ന കെണി

  ഭയം എന്ന കെണി  “മാനുഷഭയം ഒരു കെണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.” (സദൃശ്യവാക്യങ്ങൾ 29:25) ദൈന്യം ദിനം അനേക പ്രശ്നങ്ങളാണ് നമ്മൾ അഭിമുഖീകരിക്കുന്നത്.  പ്രശ്നങ്ങളുടെ കാരണങ്ങളും വിവിധങ്ങളാണ്.  അതിൽ നാം അധികം ശ്രദ്ധിക്കാത്ത ഒരു കാരണം ഭയം ആണ്.  എല്ലാ ഭയങ്ങളും മോശമല്ല. ചിലഭയങ്ങളെല്ലാം നല്ലതാണ്. തീയെ തൊടാൻ നാം ഭയക്കണം. പാമ്പിനെ നാം ഭയക്കണം. വൈദ്യുതി പ്രവഹിക്കുന്ന കമ്പിയിൽ തൊടാൻ നാം ഭയക്കണം. പാപം ചെയ്യാൻ നാം ഭയക്കണം. അങ്ങിനെ അനേക കാര്യങ്ങളെ... Continue Reading →

“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും

“പ്രവാസത്തിലിരിക്കുന്ന” സഭയും കർതൃമേശയും ക്രിസ്തീയ സഭ (കൾ) ആധുനികയുഗത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽക്കൂടി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. കഴിഞ്ഞ ഒന്നുരണ്ടാഴ്ചകളായി ലോകത്തുള്ള ഒട്ടുമിക്ക ആരാധനാകേന്ദ്രങ്ങളും അടച്ചുപൂട്ടിയിരിക്കുകയാണ്. ജനങ്ങൾ ഒരുമിച്ചു കൂടരുത് എന്നുള്ള കർശനമായ മുന്നറിയിപ്പ് എല്ലാവർക്കും ലഭിച്ചിട്ടുണ്ട്. അങ്ങിനെ ഒരുമിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ പലരും വേറെ വഴികൾ തേടുന്നു. അനേകരും കണ്ടെത്തിയ മാർഗ്ഗം ഓൺലൈൻ ആരാധനയാണ്. Zoom, skype, google duo, WhatsApp, facebook അങ്ങിനെ വിവിധ ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ചുകൊണ്ട് പലരും ആരാധിക്കുന്നുണ്ട്. ഓൺലൈനിൽ ഒരുമിച്ച് സംഘടിക്കുന്നതും പ്രാർത്ഥിക്കുന്നതും... Continue Reading →

കൊറോണ വൈറസ്സിനോട് എങ്ങിനെ പ്രത്രികരിക്കണം?

കൊറോണ വൈറസ്സിനോട് ദൈവമക്കൾ എങ്ങിനെ പ്രത്രികരിക്കണം?   ആധുനിക യുഗത്തിലെ ഏറ്റവും വലിയ മഹാമാരി ഉണ്ടാക്കിയിരിക്കുന്ന ക്ലേശങ്ങളിൽക്കൂടി മാനവരാശി കടന്നുപോയിക്കൊണ്ടിരിക്കുകയാണല്ലോ. വിവിധങ്ങളായ രീതിയിലാണ് ജനം ഇതിനെ സമീപിക്കുന്നത്. ദൈവമക്കൾ ഈ മഹാമാരിയെ എങ്ങിനെ കാണണം, എങ്ങിനെ ഇതിനോട് പ്രതികരിക്കണം എന്നുള്ള ചോദ്യങ്ങൾ പലകോണുകളിലും ഉയരുന്നുണ്ട്. ഇതിനെക്കുറിച്ചുള്ള ചെറിയവിശകലനമാണ് താഴെകൊടുത്തിരിക്കുന്നത്. കോറോണ വൈറസ്സിനോടു നാം എങ്ങിനെ പ്രതികരിക്കണം എന്നത് വിശദീകരിക്കുന്നതിനു മുമ്പ് ചരിത്രത്തിൽ വിശ്വാസികളും അവിശ്വാസികളും മഹാമരികളോട് എങ്ങിനെ പ്രതികരിച്ചു, വേദപുസ്തകം മഹാമാരിയെക്കുറിച്ച് എന്താണ് പറയുന്നത്, ഇന്ന് അനേകർ... Continue Reading →

കഷ്ടതയും വിശുദ്ധിയും-Trials and holiness

കഷ്ടതയും വിശുദ്ധിയും പാപത്തോടുള്ള പോരാട്ടം എപ്പോഴും കഠിനമാണ്. അതിനോട് പോരാടാത്ത ദൈവമക്കൾ ഇല്ല. പാപത്താൽ ശപിക്കപ്പെട്ട ലോകത്ത് പാപത്തിന്റെ സാന്നിദ്ധ്യവും അതിനോടുള്ള പരീക്ഷണവും വളരെ ശരിയാണ്. അതിനെതിരെ പോരാടി പരിശുദ്ധാത്മാവിന്റെ ശക്തിയാൽ വിജയം നേടുന്നവരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ. പിശാചും ജഡവും ഈ ലോകവും ശത്രുക്കളായി എതിർപക്ഷത്തു നിൽക്കുന്നു. നമ്മുടെ ശക്തികൊണ്ട് അതിനെ പരാജയപ്പെടുത്താൻ നമ്മുക്ക് കഴിയുമോ? ഒരിക്കലുമില്ല. " പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിപ്പിൻ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ” (മത്തായി 26:41) എന്ന കർത്താവിന്റെ വാക്കുകൾ നാം... Continue Reading →

Create a website or blog at WordPress.com

Up ↑