വേദപുസ്തകം ദൈവത്തിൽ നിന്നു തന്നെയാണ്, പക്ഷേ അതിൽ ക്രിസ്തീയ സന്ദേശങ്ങൾ പങ്കുവെക്കുവാൻ പറ്റുന്നതും പറ്റാത്തതുമായ ഇതിഹാസങ്ങളും സാഹിത്യരീതികളും ഉൾപ്പെടുത്തിയിരിക്കുന്നു.
മറുപടി— പഴയനിയമ ചരിത്രങ്ങളും ഉപമകളും തമ്മിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ ഉണ്ട്. ഉപമയിൽ രൂപകങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് കാര്യങ്ങളെ വിശദീകരിക്കാറുള്ളത്. എന്നാൽ പഴയനിയമ ചരിത്രത്തിൽ ഇങ്ങിനെയുള്ള രൂപകങ്ങളൊന്നും കാണുവാൻ കഴിയുകയില്ല. ബൈബിളിലെ ബാക്കിയുള്ള വേദഭാഗം അതിലെ പ്രധാന ഉപദേശങ്ങൾ സ്ഥാപിക്കുവാൻ ഈ ചരിത്രത്തിന്റെ സത്യസന്ധതയെ വളരെയധികം ആശ്രയിക്കുന്നുമുണ്ട് (i.e., മത്താ 12:40: യോഹ 3:14; മത്താ 19:3–6; etc). വേദപുസ്തകത്തിൽ ഇതിഹാസങ്ങളും കെട്ടുകഥകളും ഉണ്ടെന്ന ആശയത്തെ 2 പത്രൊസ് 1:16-21 വരെയുള്ള വേദഭാഗങ്ങൾ കൃത്യമായി ഖണ്ഡിക്കുന്നുണ്ട്.