വേദപുസ്തക ആശയങ്ങൾ മാത്രമാണ് ദൈവശ്വാസീയമായിരിക്കുന്നത്. ആശയം ദൈവത്തിന്റേയും വാക്കുകൾ മനുഷ്യരുടേയും ആണെന്ന് ഇത് അവകാശപ്പെടുന്നു. ദൈവീക സത്യങ്ങൾ അറിയിക്കുവാൻ വാക്കുകൾ പര്യാപ്തമല്ല. അതുകൊണ്ട് ആശയങ്ങൾ മാനുഷിക ഭാഷയിലേക് മനുഷ്യൻ പരിഭാഷപ്പെടുത്തണം. അതിന്റെ കുറവുകളും വേദപുസ്തകത്തിൽ ഉണ്ടാകും.
മറുപടി— വാക്കുകളില്ലാതെ ആർക്കെങ്കിലും ചിന്തിക്കുവാൻ കഴിയുമോ? മനസ്സിൽ പോലും ചിന്തകൾക്ക് ഘടനയും സാധുതയും ഉണ്ടാകണമെങ്കിൽ വാക്കുകൾ അത്യാവശ്യമാണ്. വാക്കുകളില്ലാതെ ആശയങ്ങൾ ഉണ്ടാകുകയില്ല. വാക്കുകളുള്ള ആശയങ്ങളാണ് ദൈവം കൊടുത്തത്.