തിരുവെഴുത്തിലെ പ്രവചനം ഒന്നും സ്വയമായ വ്യാഖ്യാനത്താൽ ഉളവാകുന്നതല്ല എന്ന് ആദ്യം തന്നേ മനസ്സിലാക്കണം. മനുഷ്യന്റെ ചിന്തകളോ ഊഹങ്ങളോ പരിഹാരമാർഗ്ഗങ്ങളോ അല്ല ഇത്. മനുഷ്യനു മനസ്സിലാക്കാൻ പറ്റാത്ത കാര്യങ്ങൾ എഴുത്തുകാരന്മാർ വ്യഖ്യാനിച്ചു തരുന്നതുമല്ല തിരുവെഴുത്ത്. .( പ്രവചനം ഒരിക്കലും മനുഷ്യന്റെ ഇഷ്ടത്താൽ വന്നതല്ല, ദൈവകല്പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രെ. 2 പത്രൊസ് 1:20-21) പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുക എന്നാണ് പരിശുദ്ധാത്മ നിയോഗം പ്രാപിക്കുക എന്നതുകൊണ്ട് ബൈബിൾ ഉദ്ദേശിക്കുന്നത്. കാറ്റിനാലും തിരമാലകളാലും ഒരു കപ്പൽ നയിക്കപ്പെടുന്നതുപോലെയുള്ള ഒരു അവസ്ഥ. (അ. പ്ര. 27:15, 17).